വൈക്കം: വൈക്കത്ത് മരണവീട്ടിലേക്ക് ആളുകളുമായി പോയ യാത്രാ വള്ളം മറിഞ്ഞു. 30ഓളം പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. വേമ്പനാട്ടു കായലിന് അടുത്തായാണ് വള്ളം മറിഞ്ഞത്. ഒരാളൊഴികെ മറ്റു യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വലിയ യാത്രാ വള്ളമാണ് മറിഞ്ഞത്. ശക്തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു. രക്ഷപ്പെട്ടവരെ വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read More »കടല്‍ക്ഷോഭം: മത്സ്യ ബന്ധന വള്ളം പുലിമൂട്ടില്‍ ഇടിച്ചു തകര്‍ന്നു; ആറുപേര്‍ക്ക് പരിക്ക്
കൊല്ലം: ശക്തികുളങ്ങര തുറമുഖത്തിന് സമീപം ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ചു തകര്‍ന്നുള്ള അപകടത്തില്‍ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് അപകടത്തില്‍ പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ വള്ളത്തിലുണ്ടായിരുന്നവര്‍ കടലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെ സമയോചിത ഇടപെടലില്‍ തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു. രജിത്ത് (40), രാജീവ് (44), ഷണ്‍മുഖന്‍ (46), സുജിത്ത് (42), അഖില്‍ (24), അഭിനന്ദ് (22) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവര്‍ …
Read More »
DeToor reflective wanderings…