പാലക്കാട്: ഭാരതാംബ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയ പതാകയായ ത്രിവര്‍ണ പതാക മാറ്റി പകരം കാവിക്കൊടിയാക്കണമെന്നാണ് ശിവരാജന്‍ പറഞ്ഞത്. ത്രിവര്‍ണ പതാകക്ക് സമാനമായ പതാക ഉപയോഗിക്കുന്ന കോണ്‍ഗ്രസ്, എന്‍.സി.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പതാക നിരോധിക്കണമെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ ശവന്‍കുട്ടിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
Read More »ഒടുവില്‍ ഭാരതാംബക്ക് കാവിക്കൊടിക്ക് പകരം ദേശീയപതാക നല്‍കി ബി.ജെ.പി
തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ പിന്‍വലിഞ്ഞ് ബി.ജെ.പി. കേരള ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ആര്‍.എസ്.എസ് കൊടിയേന്തിയ ഭാരതാംബയെ മാറ്റിയത്. ഭാരതാംബയെയും വിവാദ ഭൂപടവും കാവിക്കൊടിയുമെല്ലാം മാറ്റിയ പോസ്റ്ററാണ് ബി.ജെ.പി പങ്കുവെച്ചത്. ‘ഭാരതമാതാവിന് പുഷ്പാര്‍ച്ചന’ എന്ന പേരില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കാനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് മാറ്റം. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള കേരള സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുമ്പിലെ പരിപാടിയെന്നാണ് ബി.ജെ.പി ഫേസ്ബുക്കിലൂടെ …
Read More »‘പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു’; വേടനെതിരെ എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെ.പി കൗണ്‍സില്‍
പാലക്കാട്: പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് എന്‍.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി …
Read More »