Friday , January 16 2026, 3:06 pm

Tag Archives: BEVCO

മദ്യം വാങ്ങിപ്പോയവര്‍ കാലിക്കുപ്പിയുമായി റോക്കറ്റു പോലെ തിരിച്ചെത്തി 20 രൂപ തിരിച്ചു വാങ്ങി; കുപ്പി നല്‍കാന്‍ ബീവറേജിനു മുന്‍പില്‍ മദ്യപിക്കുന്നവരും കാഴ്ചയായി

കണ്ണൂര്‍: മദ്യം വാങ്ങുമ്പോള്‍ 20 രൂപ നിക്ഷേപത്തുകയായി വാങ്ങുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. ആദ്യ ദിവസം തന്നെ മദ്യം വാങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ കുപ്പികളും ബവ്‌കോയിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു. അതേസമയം കുപ്പി തിരിച്ചു കൊടുക്കാനായി ബീവറേജിന്റെ മുന്‍പില്‍ നിന്നുതന്നെ ആളുകള്‍ മദ്യപിക്കുന്ന അവസരങ്ങളുമുണ്ടായി. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ തിരഞ്ഞെടുത്ത ബവ്‌കോ ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന പദ്ധതി തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ പവര്‍ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ ഇന്നലെ മാത്രം 400 …

Read More »

12 ദിവസം, കേരളം കുടിച്ചു തീര്‍ത്തത് 970 കോടിയുടെ മദ്യം; മദ്യം വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് കുപ്പിക്ക് 20 രൂപ നല്‍കുന്ന പദ്ധതിക്ക് നാളെ തുടക്കം

കോഴിക്കോട്: ഓണക്കാലത്ത് 12 ദിവസം കൊണ്ട് കേരളം കുടിച്ചു തീര്‍ത്തത് 970.74 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.34 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് ഇത് 824.07 കോടിയായിരുന്നു. അത്തം മുതല്‍ മൂന്നാം ഓണം വരെയുള്ള കണക്കാണിത്. അവിട്ടം ദിനത്തില്‍ മാത്രം 94.36 കോടിയുടെ മദ്യമാണ് വിറ്റത്. ഒന്നാം ഓണത്തിന് 137.64 കോടിയുടെ മദ്യം വിറ്റു. ഓണത്തിന്റെ ആദ്യ ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ കുറവുണ്ടായെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില്‍പ്പന തകൃതിയായി. …

Read More »

ഓണക്കാലത്ത് ഉത്രാടദിനം വരെ സംസ്ഥാനത്ത് കുടിച്ചു തീര്‍ത്തത് 826.38 കോടിയുടെ മദ്യം

കോഴിക്കോട്: സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. മുന്‍ വര്‍ഷത്തെ കണക്കുകളെ കാറ്റില്‍ പറത്തിയാണ് ഇത്തവണത്തെ മദ്യവില്‍പ്പന. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യംവിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു. 6 ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയിലധികം വിറ്റുവരവുണ്ട്. ഓണക്കാല മദ്യ …

Read More »

ബവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ ബോണസ് ഒരുലക്ഷത്തിലധികം

തിരുവനന്തപുരം: ബവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ബോണസായി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ. എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബവ്‌കോയുടെ റെക്കോര്‍ഡ് ബോണസാണ് ഇത്തവണത്തേത്. 1,02,500 രൂപയാണ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ബോണസ് 95,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയര്‍ഹൗസുകളിലേയും സുരക്ഷ ജീവനക്കാര്‍ക്ക് 12,500 രൂപയും കടകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലേയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ വീതവും ബോണസ് ലഭിക്കും.

Read More »

‘വിശപ്പിന് അരി വാങ്ങാന്‍ റേഷന്‍ കടയില്‍ പോയി വിരല്‍ പതിക്കണം, അതേസമയം മദ്യം വീട്ടുപടിക്കല്‍ എത്തിച്ച്തരും’: ഓണ്‍ലൈന്‍ മദ്യ വില്‍പനയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

കോട്ടയം: മദ്യം ഓണ്‍ലൈനില്‍ വില്‍ക്കാനുള്ള ബവ്‌കോ നിര്‍ദേശത്തിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. സര്‍ക്കാരിന്റെ മദ്യനയം ജലരേഖ മാത്രമാണെന്നും സര്‍ക്കാര്‍ നയം തിരുത്തണമെന്നും ബാവ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യവിരുദ്ധ പരസ്യങ്ങളെ പരിഹസിച്ച് കൊണ്ടാണ് കത്തോലിക്ക ബാവയുടെ പോസ്റ്റ് തുടങ്ങുന്നത്. വിശപ്പിന് അരി വാങ്ങാന്‍ റേഷന്‍കടയില്‍ പോയി വിരല്‍ പതിപ്പിക്കണം. എന്നാല്‍, മദ്യം വീട്ടുപടിക്കല്‍ എത്തും. ആരോഗ്യത്തിന് ഹാനികരമായ വസ്തുവിനെ …

Read More »

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ വീണ്ടും അനുവാദം ചോദിച്ച് ബവ്‌കോ; സ്വിഗ്ഗി വഴിയും മദ്യം വീട്ടിലെത്തുന്ന സമയം വിദൂരമല്ല

കോട്ടയം: ഇഷ്ടപ്പെട്ട ബ്രാന്റ് ക്യൂ നില്‍ക്കാതെ മൊബൈല്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചാലോ? ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പോലെ. ഇത്തരമൊരു കാര്യത്തെ കുറിച്ച് സജീവ ചര്‍ച്ചകളിലാണ് ബവ്‌റിജസ് കോര്‍പറേഷന്‍. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ബവ്‌കോ സര്‍ക്കാരിന് ശുപാര്‍ശയും നല്‍കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ മദ്യ വില്‍പനയ്ക്കുള്ള ആപ് നിര്‍മ്മാണത്തിലാണ് ബവ്‌കോ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്. 3 വര്‍ഷമായി സര്‍ക്കാരിന് ഇതു സംബന്ധിച്ച് ബവ്‌കോ …

Read More »