ന്യൂഡല്‍ഹി: രാജ്യത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 28.8 ശതമാനം വര്‍ധിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ കുറ്റകൃത്യങ്ങള്‍ 28.8 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ രാജ്യത്തുടനീളം 12,960 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022-ല്‍ ഇത് 10,064 ആയിരുന്നു. മണിപ്പൂരാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം. സംസ്ഥാനത്ത് പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 3,399 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ല്‍ ഒരു …
Read More »രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്: കുട്ടിയുടെ അമ്മ അറസ്റ്റില്‍
ബാലരാമപുരം: രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. ബാലരാമപുരം മിഡാനൂര്‍ക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് അറസ്റ്റിലായത്. പാലക്കാട് നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീതുവിന്റെ മകള്‍ ദേവേന്ദുവിനെ കോട്ടുവാല്‍കോണം വാറുവിള വീട്ടിലെ കിണറ്റില്‍ ജനുവരി 30നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കുട്ടിയെ കാണാനില്ലെന്നായിരുന്നു ശ്രീതു നാട്ടുകാരോട് പറഞ്ഞത്. പിന്നീട് കിണറ്റില്‍ നിന്ന് മരിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം ലഭിച്ചു. കൊലപാതകം നടത്തിയത് കുട്ടിയുടെ അമ്മാവന്‍ …
Read More »സ്‌കൂളുകളില്‍ ‘സുരക്ഷ മിത്രം’ സഹായപ്പെട്ടി; കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കാം
പത്തനംതിട്ട: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടും കര്‍മ്മ പദ്ധതിയുമായി വിദ്യഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാനായി ‘സഹായപ്പെട്ടികള്‍’ സ്ഥാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ആലപ്പുഴ ചാരുംമൂടില്‍ പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുഞ്ഞിനെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കുട്ടികളെല്ലാവരും വീടിനുള്ളില്‍ സുരക്ഷിതരല്ല എന്ന് സൂചിപ്പിക്കുന്ന നിരവധി വാര്‍ത്തകള്‍ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് …
Read More »
DeToor reflective wanderings…