തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രന്‍ (48)നാണ് പരിക്കേറ്റത്. പുലര്‍ച്ചെ 6.45 ഓടെ ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ഒറ്റയാന്റെ മുന്നില്‍പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാട്ടാന ബൈക്ക് മറിച്ചിടുകയയും ജിതേന്ദ്രനെ ചവിട്ടുകയുമായിരുന്നു. ആക്രമണത്തില്‍ ജിതേന്ദ്രന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്. പ്രദേശത്ത് ഒറ്റയാന്റെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. ജനവാസ മേഖലകളില്‍ ഒറ്റയാന്‍ ഇറങ്ങുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു.
Read More »‘അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം’; ബില്ലിന് മന്ത്രിസഭ അംഗീകാരം
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മനുഷ്യ വന്യജീവി സംഘര്‍ഷം സംസ്ഥാനത്ത് തുടര്‍ക്കഥകളാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. മൃഗങ്ങളെ നിയന്ത്രണങ്ങളോടെ വെടിവച്ചു കൊല്ലാന്‍ അനുവദിക്കുന്നതാണ് ബില്‍. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവച്ചു കൊല്ലാമെന്നാണ് ബില്ലില്‍. ബില്‍ നിയമമായാല്‍ ചീഫ് വൈല്‍ഡ് …
Read More »സ്‌കൂളില്‍ പ്രസവിച്ചു കിടന്ന നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
വയനാട്: വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ നിന്ന് നായയുടെ കടിയേറ്റു. പനമരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് സ്‌കൂളില്‍ പ്രസവിച്ചു കിടന്ന നായയുടെ കടിയേറ്റത്. രാവിലെ സ്‌കൂള്‍ തുറന്നപ്പോള്‍ നായയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നായയെ സ്‌കൂളില്‍ നിന്ന് ഓടിച്ചിരുന്നു. എന്നാല്‍ തിരിച്ചുവന്ന നായ കുട്ടിയെ കടിക്കുകയായിരുന്നു. മുട്ടിന് താഴേക്കാണ് കുട്ടിക്ക് പരിക്കേറ്റത്. സ്‌കൂളില്‍ ഉപയോഗിക്കാതെ കിടന്ന വലിയ വാഷ്‌ബേസിലാണ് നായ പ്രസവിച്ചു കിടന്നത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്.
Read More »പാലക്കാട് കുറുനരിയുടെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്; 2 പേരുടെ പരുക്ക് ഗുരുതരം
പാലക്കാട്: തച്ചനാട്ടുകര പാറപ്പുറത്ത് കുറുനരിയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വഴിയില്‍ക്കൂടെ നടന്നു പോകുന്നതിനിടെയാണ് ആക്രമണത്തില്‍പ്പെട്ടത്. പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), ഇയാളുടെ മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വേലായുധന്റെ ദേഹത്തേക്ക് ചാടിക്കയറിയ കുറുനരി ചുണ്ടിലാണ് കടിച്ചത്. സുരേഷിന് കൈയിലും വയറ്റിലുമാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കുറുനരിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.
Read More »നാദാപുരത്ത് കുറുക്കന്റെ കടിയേറ്റ് വയോധികന്‍ ചികിത്സയില്‍
കോഴിക്കോട്: നാദാപുരത്ത് കുറുക്കന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. ചിയ്യൂര്‍ സ്വദേശി തയ്യില്‍ ശ്രീധരനാണ് വീടിനു സമീപത്തെ റോഡില്‍ വച്ച് കുറുക്കന്റെ കടിയേറ്റത് കഴുത്തിന് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടിയേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുറുക്കനെ തല്ലിക്കൊന്നു. പ്രദേശത്ത് കുറുക്കന്റെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Read More »കോഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം; പുലിയെ കണ്ടെന്ന് യാത്രക്കാരന്‍
മാവൂര്‍: കേഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം. എളമരം കടവിനടുത്ത് ഗ്രാസിം മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടു പിടിച്ചു കിടക്കുന്ന ഭാഗത്ത് പുലിയെ കണ്ടതായി യാത്രക്കാരനാണ് അവകാശപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതരയോടെ പെരുവയല്‍ സ്വദേശിയാണ് വന്യജീവിയെ കണ്ടത്. തുടര്‍ന്ന് മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി രാത്രി വിശദ പരിശോധന നടത്തിയിരുന്നു. ഇന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടക്കുന്നുണ്ട്. കാല്‍പ്പാടുകള്‍ ഉള്‍പ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. …
Read More »മലപ്പുറം കമ്പിക്കയത്ത് ആനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു
എടവണ്ണ: മലപ്പുറം എടവണ്ണയില്‍ 68 വയസ്സുകാരി ആനയുടെ ചവിട്ടേറ്റ് മരിച്ചു. കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടി കമ്പിക്കയം സ്വദേശിയും ചന്ദ്രന്റെ ഭാര്യയുമായ കല്യാണി (68) ആണ് മരിച്ചത്. ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയാണ് കല്യാണിയെ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. പ്രദേശത്ത് ആന ശല്യമുള്ളതിനാല്‍ വനപാലകര്‍ ആനയെ വനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നു. ഈ ആനയാണ് കല്യാണിയെ ആക്രമിച്ചതെന്ന് കരുതുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
Read More »ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം
ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് ഓവേലി പഞ്ചായത്തിലെ ന്യൂ ഹോപ്പിൽ താമസിക്കുന്ന മണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെ ന്യൂ ഹോപ്പിലെ ഏലത്തോട്ടത്തിലാണ് സംഭവം. തോട്ടത്തിൽ ജോലി ചെയ്യവേ മണിയെ കാട്ടാനയെത്തി ആക്രമിക്കുകയായിരുന്നു. കൂടെയുള്ളയാൾ ഓടി രക്ഷപ്പെട്ടു. പാലക്കാട് ഷൊർണൂരിൽനിന്ന് ഗൂഡല്ലൂരിലേക്കു കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് മണി. 20 ദിവസത്തിലേറെയായി പ്രദേശത്ത് മണിയെ ആക്രമിച്ച ആനയുടെ ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ …
Read More »ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം
പെരുവന്താനം: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. മതമ്പയിലെ കൊണ്ടോട്ടി എസ്‌റ്റേറ്റില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമന് (64) ആണ് മരിച്ചത്. തോട്ടത്തില്‍ ടാപ്പിങിനെത്തിയപ്പോള്‍ കാട്ടാനക്കൂട്ടം പുരുഷോത്തമനേയും മകനേയും ആക്രമിക്കുകയായിരുന്നു. ഇവര്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് വച്ചാണ് അപകടം. മകന്‍ ഓടി രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമന്‍ ആനക്കൂട്ടത്തിന്റെ ഇടയില്‍ അകപ്പെടുകയായിരുന്നു. വയറിന് ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More »അട്ടപ്പാടിയില്‍ 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു
അട്ടപ്പാടി: പശുവിനെ മേയ്ക്കാന്‍ പോയ 40 കാരന് കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. അട്ടപ്പാടി പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് (40) മരിച്ചത്. തിങ്കളാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പശുവിനെ മേയ്ക്കാനായി തിങ്കളാഴ്ച വീട്ടില്‍ നിന്നും പോയ വെള്ളിങ്കിരി വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഉന്നതിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ഉള്ളില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച നിലയില്‍ വെള്ളിങ്കിരിയുടെ മൃതദേഹം …
Read More »
DeToor reflective wanderings…