തിരുവനന്തപുരം: പഠനത്തിലെ വൈവിധ്യങ്ങളോടൊപ്പം ഭക്ഷണത്തിലും വൈവിധ്യങ്ങളുമായി സംസ്ഥാനത്തെ സ്‌കൂളുകളിലെ പുതുക്കിയ ഭക്ഷണ മെനു നിലവില്‍ വന്നു. ബിരിയാണിയും പായസവും ചമ്മന്തിയും ഉള്‍പ്പെടെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയത്. ആഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ മെനു നിലവില്‍ വന്നത്. കുട്ടികളില്‍ വിളര്‍ച്ചയും പോഷകാഹാരക്കുറവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വിഭവങ്ങളുള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചത്. ആഴ്ചയില്‍ ഒരിക്കല്‍ വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലും …
Read More »
DeToor reflective wanderings…