Thursday , January 15 2026, 5:03 pm

Tag Archives: america

എച്ച് 1 ബി വിസ നിരക്ക് കുത്തനെ കൂട്ടി ട്രംപ് ഭരണകൂടം ; അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക ലക്ഷ്യം

വാഷിംങ്ടൺ: എച്ച്-1 ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. വിസ വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കിയാണ് ഉയർത്തിയത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും കനത്ത സാമ്പത്തിക ഭാരമാണുണ്ടാവുക. വെള്ളിയാഴ്ച്ചയാണ് ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട …

Read More »

കൂടെ താമസിക്കുന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ചു; ഇന്ത്യൻ ടെക്കിയെ യു എസ് പോലീസ് വെടിവച്ചുകൊന്നു

വാഷിങ്ടൺ: കൂടെ താമസിക്കുന്നയാളുമായുള്ള സംഘർഷത്തിനിടെ ഇന്ത്യൻ ടെക്കിയെ വെടി വച്ചു കൊന്ന് യുഎസ് പോലീസ്. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദ്ദീൻ (32) ആണ് അമേരിക്കയിലെ സാന്താക്ലാര പോലീസിന്റെ വെടിയേറ്റ് മരിച്ചത്. സെപ്റ്റംബർ 3 നാണ് കേസിനാസ്പദമായ സംഭവം. നിസാമുദ്ദീനും ഒപ്പം താമസിക്കുന്നയാളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തർക്കത്തിനിടയ്ക്ക് നിസാമുദ്ദീൻ അയാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. അടിയന്തിര സഹായം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് നിസാമുദ്ദീന് നേരെ 4 തവണ …

Read More »

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് തലയറുത്തു കൊന്നു

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ഭാര്യയുടേയും മകന്റെയും മുന്‍പില്‍ വച്ച് തലയറുത്ത് കൊന്നു. കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യ (50) ആണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാഷിംങ് മെഷീന്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഡല്ലാസിലെ ഡൗണ്‍ടൗണ്‍ സൂട്ട്‌സ് മോട്ടലില്‍ ഈ മാസം 10നായിരുന്നു സംഭവം. മരിച്ച ചന്ദമൗലിയുടെ സഹപ്രവര്‍ത്തകന്‍ കോബോസ് മാര്‍ട്ടിനെസ് (37) ആണ് കൊലപാതകം നടത്തിയത്. സഹപ്രവര്‍ത്തകയ്‌ക്കൊപ്പം മുറി വൃത്തിയാക്കുന്നതിനിടെ മാര്‍ട്ടിനസിന്റെ അടുത്തെത്തിയ ചന്ദ്രമൗലി വാഷിംങ് …

Read More »

അമേരിക്കയിലെ ടെക്‌സാസില്‍ ശരീഅത്ത് നിയമത്തിന് നിരോധനം

ടെക്‌സാസ്: ശരീഅത്ത് നിയമവും ശരീഅത്ത് കോമ്പൗണ്ടുകളും നിരോധിച്ചു കൊണ്ടുള്ള നിയമം പാസാക്കി ടെക്‌സസ് സ്റ്റേറ്റ് ഗവര്‍ണര്‍. ശരീഅത്ത് നിയമം അടിച്ചേല്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഉടന്‍ തന്നെ ടെക്‌സാസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയേയോ മറ്റ് ഔദ്യോഗിക വിഭാഗങ്ങളേയോ അറിയിക്കണമെന്ന് നിരോധനം പങ്കുവച്ചുകൊണ്ട് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. പന്നിയിറച്ചിയും ലോട്ടറിയും മദ്യവും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കടയുടമയെ മതപുരോഹിതന്‍ ഭീഷണിപ്പെടുത്തിയതാണ് പുതിയ നീക്കത്തിന് പിന്നില്‍. മസ്ജിദ് അല്‍ തൗഹീദിലെ …

Read More »

ജപ്പാനിലും റഷ്യയിലും അമേരിക്കയിലും വീശിയടിച്ച് സുനാമിത്തിരകള്‍; ജപ്പാനില്‍ തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു

മോസ്‌കോ: ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും സുനാമിത്തിരകള്‍. റഷ്യയിലും ജപ്പാനിലും അമേരിക്കയിലും നാശം വിതച്ച് സുനാമിത്തിരകള്‍ കരതൊട്ടു. ബുധനാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ റഷ്യയില്‍ സുനാമിത്തിരകളടിച്ചിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമ കംചട്ക ഉപദ്വീപാണ്. മേഖലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും തീവ്രതയുള്ള ഭൂകമ്പമാണിതെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇത്. എന്നാല്‍ നിലവില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തുറമുഖങ്ങള്‍ക്ക് സാരമായ …

Read More »

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 20ലധികം കുട്ടികളെ കാണാനില്ല

ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സസ് സ്റ്റേറ്റിലുണ്ടായ മിന്നില്‍ പ്രളയത്തില്‍ 24 പേര്‍ മരിച്ചു. കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത്ത് ആണ് 24 മരണം സ്ഥിരീകരിച്ചത്. 25ലേറെ പേരെ കാണാതായിട്ടുണ്ട്. പ്രദേശത്തെ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 23 പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ട്. ടെക്‌സസ് ഹില്‍ കണ്‍ട്രിയില്‍ മാസങ്ങളില്‍ ലഭിക്കേണ്ട മഴയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പുലര്‍ച്ചെക്ക് മുമ്പ് അതിശക്തമായ വെള്ളപ്പൊക്കം ഉണ്ടായതോടെ അധികൃതര്‍ക്ക് ഒഴിഞ്ഞുപോകാന്‍ അറിയിപ്പ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്വാഡലൂപ്പ് …

Read More »