അമ്പലപ്പുഴ: മില്ലുകാർ നിശ്ചയിച്ച 15 കിലോ പ്രകാരം കിഴിവുനല്കി നെല്ലെടുപ്പ് ആരംഭിച്ചു. പുഞ്ചകൃഷിയില്‍ ആഴ്ചകളായി കൊയ്തുകൂട്ടിയ നെല്ല് മില്ലുടമകള്‍ സംഭരിക്കാന്‍ തയാറായിരുന്നില്ല. അപ്രതീക്ഷിത വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു. തുടർന്ന് മില്ലുടമകളുടെ പിടിവാശിക്ക് വഴങ്ങി 15 കിലോ കിഴിവ് അംഗീകരിക്കാൻ കര്‍ഷകര്‍ നിർബന്ധിതരായി. മില്ലുടമകൾക്ക് ഒത്താശയുമായി സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും നിന്നതാണ് കര്‍ഷകരെ വഴങ്ങാൻ നിർബന്ധിതരാക്കിയത്.ബുധനാഴ്ച മുതല്‍ പുന്നപ്ര വെട്ടിക്കരി പാടശേഖരത്തെ നെല്ല് മില്ലുകാര്‍ ശേഖരിച്ച് തുടങ്ങി. ഒരു ക്വിന്റല്‍ …
Read More »