Tuesday , January 13 2026, 11:26 am

Tag Archives: Aalappuzha

”ബിന്ദുവിനെ കൊന്നു’ ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ പ്രതി സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്

ആലപ്പുഴ: ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി സി.എം സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്. ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ ബിന്ദുവിനേയും താനാണ് കൊന്നതെന്ന് കുറ്റസമ്മതം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്. ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന …

Read More »

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് അടിപ്പാതയിലേക്ക് ഇടിച്ചു കയറി; 9 പേരുടെ നില ഗുരുതരം

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അടിപ്പാതയിലേക്ക് ഇടിച്ച് കയറി അപകടം. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം- കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അടിപ്പാതാ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

Read More »

ആലപ്പുഴയില്‍ 75കാരി മാത്രമുള്ള വീട്ടില്‍ വാട്ടര്‍ അതോറിറ്റി നല്‍കിയത് 49,476 രൂപയുടെ ബില്‍

ആലപ്പുഴ: വയോധിക മാത്രം താമസിക്കുന്ന വീട്ടില്‍ 49,476 രൂപയുടെ ബില്‍ നല്‍കി വാട്ടര്‍ അതോറിറ്റി. ആലപ്പുഴ ജില്ലയിലെ മാന്നാറിലെ 13ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ മുട്ടത്തേത് സുമതി എന്ന ഉപഭോക്താവാണ് വാട്ടര്‍ അതോറിറ്റിയുടെ ബില്‍ കണ്ട് കണ്ണ് തള്ളിയത്. ക്ഷേമ പെന്‍ഷന്‍ മാത്രം വരുമാനമായുള്ള സുമതി വര്‍ഷങ്ങളായി വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 2025 ജൂണിലെ കുടിശ്ശിക ഉള്‍പ്പെടെ 961 രൂപ സുമതി അടച്ചിരുന്നു. ശേഷം ജൂണ്‍ 28 മുതല്‍ ഓഗസ്റ്റ് 27 …

Read More »

കണക്കുതീര്‍ത്ത് വീയപുരം ചുണ്ടന്‍; ഓളപ്പരപ്പിലെ വിജയക്കിരീടം കൈനകരിയിലേക്ക്

ആലപ്പുഴ: കണക്കിന് കണക്കുതീര്‍ന്ന് കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ (വി.ബി.സി) വീയപുരം ചുണ്ടന്‍ നെഹ്‌റു ട്രോഫി ചാമ്പ്യന്മാരായി. പുന്നമടക്കായലിലെ വേഗരാജാവായി കന്നിക്കിരീടം ചൂടുമ്പോള്‍ കഴിഞ്ഞ വര്‍ഷം 0.005 സെക്കന്‍ിനു നഷ്ടപ്പെട്ട കിരീടമാണ് ഫോട്ടോ ഫിനിഷില്‍ കൈനകരിയിലേക്കെത്തുന്നത്. വ്യക്തമായ ലീഡില്‍ മത്സരിച്ചാണ് 4:21:084 സമയത്തിനുള്ളില്‍ വീയപുരം ചുണ്ടന്‍ കിരീടത്തിലേക്ക് തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന്‍ (4:21:782) രണ്ടാം സ്ഥാനം നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടം ചുണ്ടന്‍ (4:21:933) …

Read More »

ആവേശപ്പരപ്പില്‍ പുന്നമടക്കായല്‍; നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമായി

ആലപ്പുഴ: ഓളപ്പരപ്പുകളെ ആവേശത്തിരയിലാഴ്ത്തി 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കമായി. 21 ചുണ്ടന്‍ വള്ളങ്ങള്‍ ട്രോഫിക്കായി മത്സരിക്കുമ്പോള്‍ ആരാകും അടുത്ത വിജയി എന്ന ആകാംക്ഷയിലാണ് നാടും നഗരവും. ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ജലോത്സവം ഉത്ഘാടനം ചെയ്തത്. സിംബാബ്‌വേ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി അതിഥിയായിരുന്നു. ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫിക്ക് 10 കോടി …

Read More »

ആലപ്പുഴ ഇരട്ടക്കൊലപാതകം: മദ്യപിക്കാന്‍ മാതാപിതാക്കള്‍ 100 രൂപ നല്‍കാത്തത് കൊലപാതക കാരണമെന്ന് പ്രതി

ആലപ്പുഴ: ആലപ്പുഴയില്‍ വൃദ്ധമാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍. മാതാപിതാക്കളോട് മദ്യപിക്കാന്‍ പ്രതി 100 രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നല്‍കിയിരുന്നില്ല. പ്രകോപിതനായ പ്രതി തുടര്‍ന്ന് മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് മന്നത്ത് പനവേലി പുരയിടം വീട്ടില്‍ തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവര്‍ മകന്‍ ബാബുവിന്റെ കുത്തേറ്റ് മരിക്കുന്നത്. ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് …

Read More »

‘കരിവേടന്മാര്‍, കരിങ്കുരങ്ങിനെ പോലെ ഇരിക്കുന്നു. പുലയന്മാര്‍’: നാലാംക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തി പ്രധാനാധ്യാപിക

ആലപ്പുഴ: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്‌ക്കെതിരെ കേസ്. പേര്‍കാട് എംഎല്‍സി എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപിക ഗ്രേസിക്കെതിരെയാണ് ആരോപണം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിക്കുകയും കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് പരാതിയില്‍. കുട്ടിയുടെ അമ്മ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ രണ്ടുമക്കള്‍ ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്. …

Read More »

വി.എസ് ഇനി ഓര്‍മ്മകളില്‍; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

ആലപ്പുഴ: കോരിച്ചൊരിയുന്ന മഴയേയും ആയിരക്കണക്കിന് ജനങ്ങളേയും സാക്ഷിയാക്കി വി.എസ് അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നേതാവ് മണ്ണോടു ചേര്‍ന്നു. പുന്നപ്ര സഖാക്കളുറങ്ങുന്ന പുന്നപ്ര വയലാര്‍ ചുടുകാട്ടില്‍ രാത്രി ഏറെ വൈകിയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രത്യേകം തയ്യാറാക്കിയ ചിതയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ ദഹിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ‘കണ്ണേ കരളേ വിഎസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’ വിളികള്‍ നിര്‍ത്താതെ ഉയര്‍ന്നു കേട്ടു. ആയിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണക്കാരുമാണ് വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുദര്‍ശനം നടന്ന …

Read More »

അപകടമരണങ്ങൾ ഒഴിയാതെ അരൂർ ; വിറങ്ങലിച്ച് നാട്ടുകാർ

അ​രൂ​ർ: അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​ർ അ​മ്പ​തോ​ള​മാ​കു​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ദേ​ശീ​യ​പാ​ത​യി​ൽ എ​ര​മ​ല്ലൂ​ർ കൊ​ച്ചു​വെ​ളി ക​വ​ല​ക്കു സ​മീ​പം സൈ​ക്കി​ൾ യാ​ത്രി​ക​ൻ ക​ണ്ടൈ​ന​ർ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. എ​ര​മ​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ ക​ണ്ടേ​ക്കാ​ട് സേ​വ്യ​റാ​ണ്​ (77) മ​രി​ച്ച​ത്.എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​യ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് സേ​വ്യ​ർ മ​രി​ച്ച​ത്. ക​ണ്ടെ​യ്ന​ർ പോ​ലു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ത​ന്നെ വ്യ​ക്​​ത​മാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ, ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ വ​ഴി​തി​രി​ച്ചു​വി​ടാ​നോ നി​യ​ന്ത്രി​ക്കാ​നോ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത്​ …

Read More »