തിരുവനന്തപുരം : 2026-ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും
ജനുവരി രണ്ട് മന്നം ജയന്തി, ജനുവരി 26 റിപ്ലബ്ലിക് ദിനം. മാർച്ച് 20 റംസാൻ. ഏപ്രിൽ രണ്ട് പെസഹാ വ്യാഴം, ഏപ്രിൽ മൂന്ന് ദുഃഖ വെള്ളി, ഏപ്രിൽ14 അംബേദ്കർ ജയന്തി, ഏപ്രിൽ15 വിഷു. മേയ് 1 മേയ്ദിനം, മേയ് 27 ബക്രീദ്. ജൂൺ 25 മുഹറം. ആഗസ്റ്റ് 12 കർക്കടകവാവ്, ആഗസ്റ്റ്15 സ്വാതന്ത്ര്യദിനം,ആഗസ്റ്റ് 25 ഒന്നാം ഓണം, 26 തിരുവോണം, 27 മൂന്നാം ഓണം, 28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി.സെപ്റ്റംബർ നാല് ശ്രീകൃഷ്ണജയന്തി,സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി, 20 മഹാനവമി, 21 വിജയദശമി ഡിസംബർ 25 ക്രിസ്‌മസ്.
പൊതു അവധിയായ ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രില്‍ 5 ഈസ്റ്റര്‍, നവംബര്‍ 8 ദീപാവലി എന്നീ അവധിദിവസങ്ങള്‍ പട്ടികയിലില്ല.
DeToor reflective wanderings…