തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സിനിമയുടെ പ്രമോഷൻ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രമോഷൻ വേദിയിൽ തൃഷയെ കളിയാക്കികൊണ്ടുള്ള കമലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇരയാക്കുകയാണ്.വേദിയിൽ തൃഷയുടെ ഇഷ്ടവിഭവം ഏതാണ് എന്ന ചോദ്യത്തിന് ‘എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് വാഴപ്പഴം കൊണ്ടുള്ള ആ വിഭവം കൂടുതൽ ഇഷ്ടം. അതിനെന്താണ് പറയുക എന്ന് അറിയില്ല’ എന്നാണ് തൃഷയുടെ മറുപടി. പഴംപൊരിയാണ് തൃഷ ഉദ്ദേശിച്ചതെന്ന് ഇതിനിടയിൽ കമൽ ഹാസൻ പറഞ്ഞു. ‘അവർക്ക് പേര് അറിയില്ല, പക്ഷേ കഴിക്കാൻ ഇഷ്ടമാണ്’ എന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. തൃഷയും പരിപാടിയിലെ പ്രേക്ഷകരും ഇത് ചിരിച്ച് തള്ളിയെങ്കിലും കമൽ ഹാസന്റെ കമന്റ് ദ്വയാർത്ഥം നിറഞ്ഞതാണെന്നും ടോക്സിക് കമൽ എന്നെല്ലാമാണ് സോഷ്യൽ മീഡിയയിലെ വിമർശനം. എന്നാൽ കമൽ ഹാസനെ പിന്തുണച്ചും പ്രതികരണങ്ങൾ ഉണ്ട്. കമൽ പറഞ്ഞതിൽ ദ്വയാർത്ഥമോ അധിക്ഷേപമോ ഇല്ലെന്നും തമാശയെ ആ രീതിയിൽ കാണാൻ പഠിക്കണമെന്നും അഭിപ്രായമുണ്ട്.
DeToor reflective wanderings…