കോഴിക്കോട്: തിരൂര്‍ സ്വദേശിയായ വയോധികന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വെട്ടം സ്വദേശിയായ 78കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അസുഖം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി രോഗ ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എട്ടുപേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പന്തീരാങ്കാവ് സ്വദേശിനി ഏതാനും ദിവസം മുന്‍പ് രോഗം ഭേദമായി ആശുപത്രി …
Read More »ചെന്നൈയില്‍ താപനിലയത്തിന്റെ ഭാഗം തകര്‍ന്നു വീണു; 9 മരണം
ചെന്നൈ: എന്നൂരിലെ താപവൈദ്യുത നിലയത്തിലുണ്ടായ അപകടത്തില്‍ 9 തൊഴിലാളികള്‍ മരിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെന്നെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read More »ഇത് കരുതലിന്റെ എന്‍എസ്എസ് മാതൃക; സഹപാഠിയുടെ വീടിന് വെളിച്ചമെത്തിക്കാന്‍ സ്‌ക്രാപ് ചലഞ്ചുമായി വിദ്യാര്‍ത്ഥികള്‍
രാമനാട്ടുകര: സഹപാഠിയുടെ വീടിന് വെളിച്ചമെത്തിക്കാന്‍ സ്‌ക്രാപ് ചലഞ്ചിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാടൊന്നിച്ചു. 2 മണിക്കൂറിനുള്ളില്‍ 36000 രൂപയുടെ സ്‌ക്രാപുകളാണ് വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത്. രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റാണ് പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. എന്‍എസ്എസ് ആവിഷ്‌കരിച്ച ഭവനം പദ്ധതിയുടെ ഭാഗമായാണ് സ്‌ക്രാപ് ചലഞ്ച് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ വീടുകളിലെത്തി ചിരട്ട, ന്യൂസ് പേപ്പര്‍, നോട്ട്ബുക്ക്, പാത്രങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിക്കുകയായിരുന്നു. പദ്ധതിയെ കുറിച്ചറിഞ്ഞ നാട്ടുകാര്‍ കുട്ടികളോടൊപ്പം ഒത്തൊരുമിച്ചു. …
Read More »‘നേപ്പാള്‍ ജന്‍സീ മാതൃകയിലുള്ള വിപ്ലവം തമിഴ്‌നാട്ടിലും വേണം’; ആഹ്വാനവുമായി ടിവികെ നേതാവ്
ചെന്നൈ: നേപ്പാള്‍ ജന്‍സീ മാതൃകയിലുള്ള വിപ്ലവം തമിഴ്‌നാട്ടിലും വേണമെന്ന് നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയുടെ മുതിര്‍ന്ന നേതാവ്. എക്‌സിലൂടെയായിരുന്നു കക്ഷിയുടെ നേതാവ് ആധവ് അര്‍ജുനയുടെ ആഹ്വാനം. തമിഴ്‌നാട്ടിലെ യുവതലമുറ ഭരണകൂടത്തിന് എതിരെ പ്രതിഷേധിക്കണമെന്നും ദുര്‍ഭരണം അവസാനിപ്പിക്കണം എന്നാണ് പോസ്റ്റില്‍. ടിവികെയുടെ റാലിക്കിടെ കാരൂരില്‍ 41 പേര്‍ക്ക് ജീവന്‍ നഷ്ടമായതിന് തൊട്ടുപിന്നാലെയാണ് നേതാവിന്റെ ആഹ്വാനം എന്നതും ശ്രദ്ധേയമാണ്. നിരുത്തരവാദപരവും അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് പോസ്‌റ്റെന്നും ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി മുന്നറിയിപ്പ് …
Read More »രാജ്യത്ത് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; എന്‍സിആര്‍ബി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 28.8 ശതമാനം വര്‍ധിച്ചതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ കുറ്റകൃത്യങ്ങള്‍ 28.8 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ രാജ്യത്തുടനീളം 12,960 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022-ല്‍ ഇത് 10,064 ആയിരുന്നു. മണിപ്പൂരാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം. സംസ്ഥാനത്ത് പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 3,399 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ല്‍ ഒരു …
Read More »സിഎം വിത്ത് മീ പദ്ധതിക്ക് തുടക്കം; ആദ്യ കോള്‍ വിളിച്ചത് നടന്‍ ടോവിനോ തോമസ്
തിരുവനന്തപുരം: പൊതുജനങ്ങളോട് സംവദിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ സി.എം വിത്ത് മീ പദ്ധതിക്ക് തുടക്കം. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായുള്ള സിറ്റിസണ്‍ കണക്ട് സെന്ററാണ് സിഎം വിത്ത് മീ. നടന്‍ ടോവിനോ തോമസ് ആദ്യ കോള്‍ ചെയ്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. സിഎം വിത്ത് മി എന്നാല്‍ മുഖ്യമന്ത്രി മാത്രമല്ല സര്‍ക്കാര്‍ മുഴുവന്‍ ഒപ്പമുണ്ടാകുമെന്നാണ് പദ്ധതി ഉദ്ഘാടനം യെ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. വെള്ളയമ്പലത്തെ …
Read More »കക്കോടിയില്‍ പതിനഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍; സാമ്പത്തിക ബാധ്യതമൂലം യൂട്യൂബ് നോക്കി മോഷണം പഠിച്ചെന്ന് പ്രതി
കോഴിക്കോട്: കക്കോടി പ്രദേശത്ത് അടുത്തിടെയുണ്ടായ പതിനഞ്ചോളം മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയില്‍. പറമ്പില്‍ ബസാറില്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസിലടക്കം പ്രതിയായ പാറക്കുളം സ്വദേശി അഖിലാണ്(32) പോലീസിന്റെ പിടിയിലായത്. ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുറ്റിവയലില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാക്കൂര്‍, എലത്തൂര്‍ മേഖലകളില്‍ ഉള്‍പ്പെടെ പതിനഞ്ചോളം മോഷണങ്ങള്‍ നടത്തിയതായി അഖില്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. കടുത്ത സാമ്പത്തിക …
Read More »മലപ്പുറത്ത് മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം: വണ്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. അമ്പലപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ കുടുംബത്തിനാണ് രോഗബാധ. ഇതില്‍ 7 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കൊതുകുകള്‍ കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More »ക്യാന്‍സര്‍ രോഗിയായ കുട്ടിയുടെ വീട് ജപ്തി ചെയ്ത് കുടുംബത്തെ തെരുവിലിറക്കി സ്വകാര്യ ധനമിടപാട് സ്ഥാപനം
തിരുവനന്തപുരം: ക്യാന്‍സര്‍ രോഗിയായ കുട്ടിയുടെ വീട് ജപ്തി ചെയ്തും വീട്ടുകാരെ പുറത്താക്കിയും സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. വിതുര കൊപ്പം സ്വദേശിയായ സന്ദീപിന്റെ വീടാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം താഴിട്ടുപൂട്ടിയത്. കുട്ടിയുടെ മരുന്നുള്‍പ്പെടെയുള്ള സാധനങ്ങള്‍ വീടിനുള്ളില്‍ നിന്നും എടുക്കാന്‍ പോലും അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി പൂട്ട് തകര്‍ത്ത് വീട്ടുകാരെ അകത്ത് കയറ്റുകയായിരുന്നു. 2019ല്‍ കട തുടങ്ങാനായാണ് സന്ദീപ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 40 …
Read More »ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ; കിരീടമില്ലാതെ ആഘോഷം
സര്‍പ്രൈസുകളും ആവേശവും നിറഞ്ഞ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ജേതാക്കള്‍. ഇത് 9ാം തവണയാണ് ഇന്ത്യ ഏഷ്യാക്കപ്പ് ജേതാക്കളാകുന്നത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ ഇന്ത്യ മറികടന്നു. അവസാന പന്തില്‍ ബൗണ്ടറി അടിച്ച് 150 റണ്‍സെടുത്താണ് ഇന്ത്യന്‍ താരങ്ങള്‍ ജയിച്ചു കയറിയത്. അതേസമയം ഇന്ത്യന്‍ താരങ്ങള്‍ വിജയമാഘോഷിച്ചത് കപ്പില്ലാതെയാണ്. പിസിബി ചെയര്‍മാന്‍ കൂടിയായ എസിസി പ്രസിഡന്റ് മുഹസിന്‍ …
Read More »
DeToor reflective wanderings…