‘പി വി അൻവറല്ല സ്ഥാനാർഥിയെ നിർദേശിക്കേണ്ടത്, ലീഗ് ആരുടെയും പേര് നിർദേശിക്കില്ല’; പിഎംഎ സലാം നിലമ്പൂരിൽ യുഡിഎഫ് വിജയിച്ചിരിക്കുകയാണെന്നും പിഎംഎ സലാംമലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടത് മാത്രമേ ഉള്ളൂ, യുഡിഎഫ് വിജയിക്കും എന്ന കാര്യത്തിൽ സംശയം ഇല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.

തെരഞ്ഞെടുപ്പിൽ ലീഗ് ആരുടെയും പേര് സ്ഥാനാർത്ഥിയായി നിർദേശിക്കില്ലെന്നും, കോൺഗ്രസ് ആരെ സ്ഥാനാർത്ഥി ആക്കുന്നോ, അവരെ ഇരും കൈയ്യും നീട്ടി മുസ്ലീം ലീഗ് സ്വീകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. നിലമ്പൂരിലെ വിജയവും അൻവറിൻ്റെ മുന്നണി പ്രവേശനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും പി വി അൻവറല്ല സ്ഥാനാർഥിയെ നിർദേശിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments
DeToor reflective wanderings…